Home / Poems / മലയാളി എന്ന കൊലയാളി

മലയാളി എന്ന കൊലയാളി

ചഞ്ചലിതാനിരുപമ ദൃശ്യ വൃഷ്ടി ഈ കാനനം
അതിലൊരു അലസിതവിരസമാം പേറ്റുനോവിൽ
കറുത്തകാളിമയിൽ വിടർന്ന പൂകുല ഞാൻ
അന്തമില്ലാത്തൊരെൻ പേര് ആദിവാസി !

തെക്കൻ കാറ്റ് മുത്തിച്ചുവപ്പിച്ച പൂവും കായ്കളും
മൂവന്തി വെയിലിൽ തളിർക്കും ചില്ലകൾ
തീച്ചൂള വെയിലിൽ വറ്റാത്ത അരുവിയും
കണ്ണുകീറത്തൊരെൻ പശിയടക്കി !

രാവേറെ പാഞ്ഞുപോയി ; പരിഷ്കാരികൾ വന്നുപോയി
ഭൂമിതൻ മാറിൽ വിരിച്ചൊരെൻ പുൽത്തകിടി
സംസ്‌കരമാം ചിതലുകൾ തിന്നുരസിച്ചുപോയി
ഏകനായ് മൂകനായി അലഞ്ഞൊരീ വീഥിയിൽ ഞാൻ !

നഗര സംസ്കാരവും മങ്ങിയ കാഴ്ചയും , അഭ്യസ്ഥ
വിഡ്ഢികൾക്കിടയിലെ ഭ്രാന്താണോ ഞാൻ ?
കെഞ്ചിയും കരഞ്ഞും കൈകൂപ്പി യാചിച്ചുജൻ
അലിഞ്ഞില്ല അലിവാർന്ന പൊയ്‌മുഖങ്ങൾ ഒന്നുമേ !

ഒട്ടിയവയറും മരവിച്ച മനസും
കുഴിഞ്ഞ കണ്ണിൽ തെളിഞ്ഞ സഞ്ചിയും
ഒരു നിമിഷം പശിയടങ്ങുമെന്നിരിക്കെ
സംസ്ക്കാര ജന്തുക്കൾ അടക്കിയെൻ പശി……. എന്നേക്കുമായി !
~ ശിവ (Sagar Bhooshan S )

About Author

SAGAR (Shiva) is a RedHat 7 Certified Systems Engineer with 5 years of experience in Linux operating systems who loves to share all his knowledge and care others by all means. Lets chat all our experiences.

Leave a Reply

Your email address will not be published. Required fields are marked *

fifteen + ten =